നേപ്പാളിൽ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ യുവജന പ്രതിഷേധം കത്തി നിൽക്കവേ രാജിവെച്ച് നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചതോടെ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. പ്രതിഷേധക്കാർ മന്ത്രിമാരെ ഉൾപ്പടെ ആക്രമിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയ ശേഷം രാജ്യം വിട്ടത്.നേപ്പാൾ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേവൂബയെ ജനക്കൂട്ടം ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. നേപ്പാൾ ധനമന്ത്രി വിഷ്ണുപ്രസാദ് പൗഡേലിനും മർദനമേറ്റു. പ്രതിഷേധക്കാർ പൗഡേലിനെ തെരുവിലൂടെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച ആരംഭിച്ച ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യമാണ്. ഒലിയുടെ രാജിയ്ക്ക് പിന്നാലെ പ്രക്ഷോഭകര്‍ വിജയ പരേഡുമായി അണിനിരന്നു. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രതിഷേധങ്ങളില്‍ 25 പേരാണ് ഇതുവരെ മരിച്ചത്. സമൂഹ മാധ്യമ നിരോധനത്തില്‍ നിന്ന് തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരെ കടുത്തതോടെയാണ് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജി വെച്ചത്.