നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, രാജി വെച്ചു; ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി:ജെൻ സി പ്രതിഷേധം രൂക്ഷമായതോടെ രാജിവെച്ചു നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെയും പാർലമെൻ്റ് മന്ദിരത്തിന് നേരെയും പ്രക്ഷോഭകാരികൾ ഇന്ന്ആ ക്രമണം നടത്തിയിരുന്നു. ജെൻ സി പ്രതിഷേധങ്ങൾക്കിടെ 25 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ പ്രക്ഷോഭം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ രാജി.
പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നൽകി. നേപ്പാളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും, നേപ്പാള്‍ അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കാഠ്മണ്ഡുവിലും മറ്റ് നിരവധി നഗരങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുകയും എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. നേപ്പാളിൽ പുതിയ പ്രധാനമന്ത്രിയെ വൈകിട്ട് പ്രഖ്യാപിച്ചേക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സെപ്തംബർ നാലിനാണ് 24 സമൂഹമാധ്യമ ആപ്പുകൾ രാജ്യത്ത് നിരോധിച്ച് പ്രധാനമന്ത്രി ഉത്തരവിട്ടത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടി പുറപ്പെടുകയായിരുന്നു.