ന്യൂയോർക്കിൽ എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച; ചർച്ചകൾ ഫലപ്രദം

ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.
ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുന്ന സമയത്താണ് ഇരുവരും തമ്മിലുള്ള യോഗം. ട്രംപ് ഭരണകാലത്ത് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക പിഴ താരിഫുകളും, എച്ച്1ബി വിസാ നിയന്ത്രണങ്ങളും പശ്ചാത്തലത്തിൽ ആശങ്കകൾ ഉയർന്നിരുന്നു.
രാവിലെ മാർക്കോ റൂബിയോയെ കണ്ടത് സന്തോഷകരം. നിലവില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തില്‍ ചര്‍ച്ചയായി. മുൻഗണനാ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ഇരുവരും അംഗീകരിച്ചു. 80-ാം യുഎൻ പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചകൾ ഫലപ്രദമായിരുന്നു എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയശങ്കര്‍ എക്‌സിൽ കുറിച്ചു.
വ്യാപാര ചർച്ചകൾക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽയും സംഘവും യുഎസിൽ എത്തിയിരിക്കുകയാണ്. യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി തിങ്കളാഴ്ച ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.