Latest News

പാകിസ്ഥാനിൽ ബോംബാക്രമണം; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു

 പാകിസ്ഥാനിൽ ബോംബാക്രമണം; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു

A Pakistani woman carries her soon as she walks through the rubble of houses destroyed in an air strike in Sultanwas village, in Buner district, Pakistan, on Wednesday, May 27, 2009. One mile ahead, Taliban fighters patrol the streets in pickups and warn locals not to cooperate with the army, while down the road, villagers pick their way though bombed out homes and mosques, seething with anger at the government. (AP Photo/Emilio Morenatti)

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പാക് വ്യോമസേന ആക്രമണം. ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയിലാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 30 പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്.

തിരാഹ് താഴ്‌വരയിലെ മാത്രെ ധാര ഗ്രാമത്തില്‍ പാകിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ എട്ട് എല്‍ എസ് -6 ബോംബുകളാണ് ഇട്ടത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കുട്ടികളടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീഖൈബര്‍ പഷ്തൂണ്‍ മേഖലയില്‍ ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും പാക് സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes