പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും മഹാ നേതാക്കൾ; വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച

വാഷിങ്ടണ്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയുമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി.
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും ട്രംപിനെ കാണാന്‍ വ്യാഴാഴ്ചയാണ് ട്രംപിനെ കാണാന്‍ എത്തി യത്.
ഇരുവരേയും മഹാനേതാക്കള്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ മഹാമനുഷ്യനാണ്, പ്രധാനമന്ത്രിയും അങ്ങനെ തന്നെ എന്നാണ് ട്രംപ് പറഞ്ഞത്. ഓവല്‍ ഓഫീസില്‍ പാക് നേതാക്കള്‍ എത്തുന്നതിനു മുമ്പായിരുന്നു രണ്ട് മഹാനേതാക്കള്‍ ഓവല്‍ ഓഫീസില്‍ ഉടന്‍ എത്തുമെന്ന് മാധ്യമങ്ങളോട് ട്രംപ് പറഞ്ഞത്. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഷെഹബാസ് ഷെരീഫുമായി ട്രംപ് ഹ്രസ്വ കൂടിക്കാഴ്ച നടത്തുകയും ഇതിനു പിന്നാലെയാണ് ഓവല്‍ ഓഫീസില്‍ എത്തിയതും.