പാലിയേക്കര ടോള്‍ പിരിവിന് അനുമതിയില്ല; ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചശേഷം ടോള്‍ പിരിവ് പുനരാരംഭിക്കാമെമെന്ന് കോടതി

എറണാകുളം: പാലിയേക്കരയില്‍ ടോള്‍ പിരിവിന് അനുമതിയില്ല. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് അനുവദിക്കണമെന്നും, ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നും പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്‍റെയും സഹകരണം വേണമെന്നും എൻഎച്ച്എഐ പറഞ്ഞു.
ടോൾ പിരിവിനു സംസ്ഥാന പ്രാദേശിക റോഡുകളുഡി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തീരുന്നതു വരെ കാത്തിരിക്കാനാവില്ലെന്നും അനുമതി നൽകണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ ദേശീയപാത അതോറിറ്റിക്ക് നൽകിയ റിപ്പോര്‍ട്ട് പ്രകാരം ടോള്‍ പിരിക്കുന്നതില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ടോള്‍ പിരിവിന് തിടുക്കം കൂട്ടിയിട്ട എന്തിനാണെന്നും , ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചശേഷം ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. , അതുവരെ ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റുകയും സ്‌റ്റേ തുടരുമെന്നും ഹൈക്കോടതി അറിയിച്ചു.