പിഎം ശ്രീ വിവാദങ്ങൾക്കു പരിഹാരം; പിൻമാറുന്നതായി കേരളം അറിയിക്കും
തിരുവനന്തപുരം:പിഎം ശ്രീ വിവാദങ്ങൾക്ക് പരിഹാരം. പിഎം ശ്രീയിൽ നിന്ന് പിൻമാറുന്നതായി കേരളം അറിയിക്കും. വിഷയം പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കാനും ധാരണയായി. സിപിഐ സമ്പൂർണ സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി. ഇതിന് മുന്നോടിയായി എകെജി സെൻ്ററിൽ എത്തിയ ബിനോയ് വിശ്വവും സിപിഐ മന്ത്രിമാരും പിണറായി വിജയൻ, എം.എ. ബേബി, എം.വി. ഗോവിന്ദൻ എന്നിവരുമായി ചർച്ച നടത്തി. തീരുമാനങ്ങൾ യഥാസമയം അറിയിക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചു.
അതേസമയം പിഎം ശ്രീ കരാർ റദ്ദാക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും ആണെന്ന് ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു. കരാറിൽ വിയോജിപ്പുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്ക് അറിയിക്കാം. ഡൽഹിയിൽ അധികാരപരിധിയിലുള്ള ഫോറത്തെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ട്. കരാർ നിബന്ധനകളിൽ മാറ്റം വരുത്താനും ഇരുകക്ഷികളുടെയും സമ്മതം വേണമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു.

