പി.വി അൻവര്‍ ഉന്നയിച്ച ആരോപണത്തിൽ എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാര്‍ശ
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബ്.പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്ബാദനം അടക്കമുള്ള ആരോപണങ്ങളിലാണ് നടപടി.
ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്ബാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശിപാർശ നൽകിയത്.
പി.വി അൻവറിന്റെ പരാതിയില്‍ എം.ആർ അജിത് കുമാറിന്റെ മൊഴി ഉടൻ എടുക്കും.മൊഴിയെടുപ്പിന് സാധ്യമായ ദിവസവും സമയവും അറിയിക്കാൻ ഡിജിപി, എഡിജിപിക്ക് കത്ത് അയച്ചു. മൊഴിയെടുക്കലും സംസ്ഥാന പൊലീസ് മേധാവി നേരിട്ട് നടത്തും.