പ്രധാനമന്ത്രിമാരെ കുറിച്ച് ‘തുറന്നെഴുതാന്‍’ മമത ബാനര്‍ജി; പുസ്തകം അടുത്ത വർഷം

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിമാരെ കുറിച്ച് പുസ്തകം എഴുതുന്നു. രാജ്യത്തെ വിവിധ പ്രധാനമന്ത്രിമാരുമായുള്ള മമതയുടെ വ്യക്തിപരമായ ഓർമ്മകളാകും പുസ്തകമാകുക. അടുത്ത വർഷം നടക്കുന്ന കൊൽക്കത്ത പുസ്തക മേളയിൽ പുസ്തകം പ്രകാശനം ചെയ്യും. പല പ്രധാനമന്ത്രിമാരുമായും താൻ വളരെ അടുത്തുനിന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും ഇത് അവരെ കുറിച്ച് എഴുതാനുള്ള സമയമാണെന്നും മമത പറഞ്ഞു.നാല് പതിറ്റാണ്ടിലേറെ രാഷ്ട്രീയ പരിചയമുള്ള മമത ബാനർജി, രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള നിരവധി പ്രധാനമന്ത്രിമാരുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില സജീവ നേതാക്കളിൽ ഒരാളാണ്. കോൺഗ്രസ് വിട്ട ശേഷം അടൽ ബിഹാരി വാജ്പേയി നയിച്ച എൻഡിഎ ഭരണത്തിൻ കീഴിൽ പോലും മമത സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെ രാഷ്ട്രീയ പരിചയമുള്ള മമത ബാനർജി, രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള നിരവധി പ്രധാനമന്ത്രിമാരുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില സജീവ നേതാക്കളിൽ ഒരാളാണ്. കോൺഗ്രസ് വിട്ട ശേഷം അടൽ ബിഹാരി വാജ്പേയി നയിച്ച എൻഡിഎ ഭരണത്തിൻ കീഴിൽ പോലും മമത സേവനമനുഷ്ഠിച്ചിട്ടുണ്ട്.
‘എട്ട് തവണയാണ് കേന്ദ്ര മന്ത്രിയായിട്ടുള്ളത്. റെയിൽവേ, കൽക്കരി, വനിതാ-ശിശുക്ഷേമം തുടങ്ങി സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഞാൻ കണ്ടതും അടുത്തറിയുന്നതുമായ കാര്യങ്ങൾ എഴുതും’ മമത പറയുന്നു. കാര്യങ്ങളെ കുറിച്ച് വെട്ടിത്തുറന്ന് സംസാരിക്കാറുള്ള മമതയുടെ പുസ്തകവും സമാന രീതിയിലായിരിക്കുമോയെന്നാണ് ചർച്ച.