ബംഗ്ലാദേശിനെ തോൽപ്പിച്ച് ഏഷ്യ കപ്പിൽ ഇന്ത്യ-പാക് ചരിത്ര ഫൈനൽ
ദുബായ്: ഏഷ്യ കപ്പിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-പാകിസ്ഥാൻ ഫൈനലിന് അരങ്ങൊരുങ്ങി. ഞായറാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 11 റണ്‍സിന്റെ വിജയത്തോടെയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. വാശിയേറിയ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. മറുപടിയായി 20 ഓവറിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും പാകിസ്ഥാനായി മൂന്ന് വീതവും, സയീം അയൂബ് രണ്ടും വിക്കറ്റെടുത്തു. ടസ്കിൻ അഹമ്മദ് (4), തൻസിം ഹൊസൈൻ (10), സൈഫ് ഹസൻ (18) എന്നിവരെയാണ് ഹാരിസ് റൗഫ് മടക്കിയത്.
17 എഡിഷനിടെ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേരെത്തുന്നത്. മൂന്നിലധികം ടീമുകളാണ് ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റിൽ പങ്കെടുക്കുന്നത്ഫൈ. അതിൽ ഫൈനലിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയത് 1984ലാണ്. അന്ന് നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ എട്ട് വിക്കറ്റിനാണ് ജയിച്ചത്. ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയത് 2017 ലെ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. അന്ന് പാകിസ്ഥാന്‍ ഇന്ത്യയെ 180 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

