ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെട്ട 71 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. പട്ടികയിൽ 9 പേർ വനിതകൾ. ഉപ മുഖ്യമന്ത്രിമാരായ വിജയ് സിൻഹയും സാമ്രാട്ട് ചൗധരിയും ഇടം നേടി. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി താരപ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.മുതിർന്ന പാർട്ടി നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്നും മുൻ ഉപ മുഖ്യമന്ത്രി തർകിഷോർ പ്രസാദ് കതിഹാറിൽ നിന്നും ജനവിധി തേടും. 200ൽ അധികം സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്ന് റോഡ് വികസന മന്ത്രി നിതിൻ നബിൻ പറഞ്ഞു.
അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി ജെഡിയുവിലും ആര്‍ജെഡിയിലും തര്‍ക്കവും പൊട്ടിത്തെറിയും രൂക്ഷമായി. ഭഗല്‍പൂര് എംപി അജയകുമാര്‍ മണ്ഡല്‍ പ്രതിഷേധ സൂചകമായി ജെഡിയുവില്‍ നിന്ന് രാജിവെച്ചു. സീറ്റു വിഭജനം പൂര്‍ത്തിയായതോടെ മുന്നണികളില്‍ രഹസ്യവും പരസ്യവുമായി അതൃപ്തിയും രോക്ഷവും പുകയുകയാണ്. സീറ്റ് വിഭജനത്തില്‍ ഭരണകക്ഷിയായ ജെഡിയുവില്‍ പൊട്ടിത്തെറി ഉടലെടുത്തു കഴിഞ്ഞു. ഭഗല്‍പൂര് എംപി അജയകുമാര്‍ മണ്ഡല്‍ ജെഡിയുവില്‍ നിന്നും രാജി വെച്ചു.