‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; ഫ്രാൻസിൽ 200 പേർ അറസ്റ്റില്‍

പാരിസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാരിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം. ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പ്രതിഷേധക്കാർ റോഡുകൾ തടസ്സപ്പെടുത്തുകയും പാരീസിലും മറ്റ് നഗരങ്ങളിലും തീയിടുകയും ചെയ്തു. ‘ബ്ലോക്ക് എവരിത്തിങ്’ എന്ന ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കലാപം. പ്രതിഷേധത്തിന് കാരണമായി സാമ്പത്തികപരമായ പ്രശ്നങ്ങളും സർക്കാരിന്റെ പുതിയ നയങ്ങളുമാണ് ചൂണ്ടി കാട്ടുന്നത്.
പാർലമെന്റില്‍ വിശ്വാസ വോട്ടിങ്ങില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റൂവ് കഴിഞ്ഞ തിങ്കളാഴ്ച, രാജിവയ്ക്കാന്‍ നിർബന്ധിതനായി. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ ഭരണമാറ്റം കൊണ്ട് മാത്രം പരിഹരിക്കപ്പെടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ബെയ്‌റൂവിന്റെ രാജിക്ക് പിന്നാലെ, പ്രസിഡന്റ് മാക്രോൺ സെബാസ്റ്റ്യൻ ലെകോർണുവിനെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ലെകോർണുവിനെ \ പ്രധാനമന്ത്രിയായി നിയമിതനാക്കിയത് ഇടതുപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു.
ടിക് ടോക്ക്, എക്സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലൂടെയാണ് രൂപംകൊണ്ട പ്രസ്ഥാനമാണ് ‘ബ്ലോക്ക് ബെയ്‌റൂവിന്റെ അധികാര കൈമാറ്റത്തിന് എതിരെ രാജ്യത്തെ പൂർണ നിശ്ചലമാക്കുക എന്നതായിരുന്നു ‘ബ്ലോക്ക് എവരിത്തിങ്’ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
പ്രതിഷേധക്കാർ ഒരു ബസ് കത്തിച്ചതിനാൽ റെന്നെസിൽ വൈദ്യുതി ലൈൻ തകരാറിലാവുകയും തുടർന്ന് തെക്കുപടിഞ്ഞാറൻ മേഖലയിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചെന്നും ആഭ്യന്തര മന്ത്രി ബ്രൂണോ റെറ്റെയിലോ പറഞ്ഞു. പ്രതിഷേധക്കാരെ നേരിടാനായി 80,000 പോലീസുകാരെ നിയോഗിക്കുകയും എന്നാൽ ഫലം കാണാൻ കഴിഞ്ഞില്ല. പ്രതിഷേധ പ്രകടനങ്ങളിൽ കുറഞ്ഞത് ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാല്‍, എണ്ണം അതിലും കടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.