ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ: ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ച്രൂപേഷ് പീതാംബരൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ചു നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ.
ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട്തന്നെ ആ വർഷത്തെ മുഴുവൻ സ്റ്റേറ്റ് അവാർഡും ആ സിനിമയ്ക്ക് കിട്ടി. കഴിഞ്ഞ ദിവസം ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപേഷ് ഇങ്ങനെ പ്രതികരിച്ചത്.
രൂപേഷ് ആരോപിച്ച സിനിമ ദുൽഖുർ സൽമാൻ നായകനായി എത്തിയ “ചാർളി” ആണെന്നാണ് സോഷ്യൽ മീഡിയയിലെചർച് . സിനിമയിലെ നടൻ, നടി, സംവിധായകൻ, സിനിമ എല്ലാവർക്കും സ്റ്റേറ്റ് അവാർഡ് കൊടുത്തു. മുഴുവൻ അവാർഡും ആ ടീമിന് തന്നെയായിരുന്നു.ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ജോജു ജോർജിന് ആ വർഷം തന്നെ, ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.സിനിമയുടെ പേരോ വർഷമോ താരം വെളിപ്പെടുത്തിയിട്ടില്ല. എന്റെ സിനിമകളൊന്നും അവാര്‍ഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ല, എന്നുകൂടി രൂപേഷ് കൂട്ടിച്ചേർത്തു.

