Latest News

ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ

 ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ

കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. എൻഎസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് സഭകളുടെ എക്യുമെനിക്കൽ യോഗം. കോടതി പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഉന്നത തല യോഗത്തിലാണ്  സർക്കാർ സമവായ തീരുമാനം എടുത്തത്.

ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി ക്രൈസ്തവ മാനേജുമെന്‍റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സർക്കാർ സമീപിക്കുമെന്നായിരുന്നു തീരുമാനം. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വരട്ടെ എന്നാണ് സർക്കാർ നിലപാട്. ഈ തീരുമനത്തെ ആദ്യം കെസിബിസി അംഗീകരിച്ചു. എന്നാൽ ഇന്ന് പാല ബിഷപ്പ് ഹൗസിൽ ചേർന്ന വിവിധ സഭകളുടെ എക്യുമിനിക്കൽ യോഗം ഈ നീക്കം തള്ളി. സർക്കാർ സുപ്രീംകോടതിയിൽ പോയാൽ വീണ്ടും നിയമവ്യവഹാരങ്ങളാൽ തീരുമാനത്തിന് കാലതാമസമുണ്ടാകുമെന്നാണ് സഭകളുടെ വാദം

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes