ഭൂട്ടാൻ വാഹനക്കടത്ത്: അന്വേഷണ സംഘം കൊച്ചിയിലേയ്ക്ക്; നിയമനടപടി സ്വീകരിക്കാൻ സഹകരണം തേടും

Seized vehicles by Customs (Preventive) Department in Kochi as part of Operation Numkhor | Tony Dominic/Manorama
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികളിൽ കസ്റ്റംസിന്റെ സഹകരണവും ഭൂട്ടാൻ സംഘം ആവശ്യപ്പെടും. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും .
ഇന്ത്യയില്‍ ഭൂട്ടാനിലുള്ള വാഹനം നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങള്‍ പാലിക്കണം. ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ഡി രജിസ്‌ട്രേഷന്‍ നടത്തി നോക്കി വാങ്ങണം.ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ സാധിക്കു. എന്നാല്‍ ഇതുവരെ ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ എസ്യുവി ലക്ഷ്വറി വാഹനങ്ങള്‍ ഡി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് എത്തിയിട്ടുള്ള SUV വാഹനങ്ങള്‍ അനധികൃതമായി എത്തിച്ചതാണെന്ന് ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സംശയിക്കുന്നു.