Latest News

മട്ടാഞ്ചേരി വെടിവെപ്പിന്റെ 72 വർഷങ്ങൾ

 മട്ടാഞ്ചേരി വെടിവെപ്പിന്റെ 72 വർഷങ്ങൾ

മട്ടാഞ്ചേരി വെടിവെയ്പ്പ് നടന്നിട്ട് ഇന്നേക്ക് 72 വർഷം.
1953 ജൂലൈ 1. മട്ടാഞ്ചേരിയുടെ സമരഭൂമിയില്‍ ഇന്നും തളംകെട്ടി നില്‍ക്കുന്ന ചോരയില്‍ എഴുതിയ ചരിത്രമാണ് സെപ്റ്റംബര്‍ 15 വെടിവെയപ്പ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. കൊച്ചി തുറമുഖത്തു നിലനിന്നിരുന്ന പ്രാകൃത തൊഴിൽ സമ്പ്രദായമായ ചാപ്പയ്ക്ക് എതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനൊടുവിലായിരുന്നു വെടിവെയ്പ്പ്. തൊഴിലാളിവര്‍ഗത്തെ അടിയാളരാക്കി നിര്‍ത്തുന്ന, ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയില്‍ ചെറിയ വര്‍ധനവ് വേണമെന്നുമായിരുന്നു യൂണിയന്റെ ആവശ്യം.പോലീസിനെയും ഭരണകൂടത്തെയും കൂട്ടുപിടിച്ചു മുതലാളിമാർ സമരം അട്ടിമറിക്കാൻ ശ്രമിച്ചു. ഇതിനെതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനൊടുവിലായിരുന്നു വെടിവെയ്പ്പ് നടന്നത്.
സമരനേതാവ് ടി എം അബുവിനെ അറസ്റ് ചെയ്തതിലുള്ള തൊഴിലാളികളുടെ പ്രതിഷേധമാണ് വെടിവെയ്പ്പിൽ കലാശിച്ചത്.സാഗർ വീണ കപ്പലിലെ ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ ഒന്നടങ്കം നടത്തിയ സമരത്തിന്റെ 75 ആം ദിവസമായിരുന്നു സംഭവം.രണ്ടുതൊഴിലാളികൾ സംഭവസ്ഥലത്തു തന്നെ മരിച്ചുവീണു. കൊടിയ മർദനത്തിനിരയായ മറ്റൊരു തൊഴിലാളി പിന്നീട് മരിച്ചു.സെയ്ത്, സെയ്താലി എന്നീ തോഴിലാളികളാണ് യുദ്ധഭൂമിയിൽ മരിച്ചുവീണത്.
നൂറുകണക്കിന് തൊഴിലാളികള്‍ അതിക്രൂര മര്‍ദനത്തിന് ഇരയായി. മട്ടാഞ്ചേരിയുടെ സമരഭൂമിയില്‍ ഇന്നും തളംകെട്ടി നില്‍ക്കുന്ന ചോരയില്‍ എഴുതിയ ചരിത്രമാണ് സെപ്റ്റംബര്‍ 15 വെടിവെപ്പ്. കേരളത്തിന്റെ തൊഴിലാളി സമര ചരിത്രത്തിലെ ചെറുത്തുനില്‍പ്പിന്റെ ചരിത്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes