മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷം,പോരാട്ടം തുടരും; കെ എം ഷാജഹാന്റെ അറസ്റ്റിൽ കെ ജെ ഷൈൻ
തിരുവനന്തപുരം: സൈബർ ആക്രമണ കേസിൽ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് സല്യൂട്ട് അടിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്നായിരുന്നു ഷൈനിന്റെ പ്രതികരണം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. പോരാട്ടം തുടരും . ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ എന്നും കെ ജെ ഷൈൻ പറഞ്ഞു
അതേ സമയം സൈബർ ആക്രമണ കേസിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം. ഷാജഹാനെ കുരുക്ക് മുറുക്കുകയാണ് പൊലീസ്. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ പരാതിയിലും ഷാജഹാനെ പ്രതിയാക്കും. അപവാദ പ്രചാരണത്തിൽ മാത്രം ഷാജഹാനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യും. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ആലുവ സൈബർ ക്രൈം സ്റ്റേഷനിലാണ് ഷാജഹാൻ. രണ്ട് ദിവസം മുൻപ് കെ ജെ ഷൈനിന്റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാൻ പുറത്തുവിട്ടിരുന്നു. വാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കഴിഞ്ഞ ദിവസമാണ് ഷാജഹാൻ അന്വേഷണ സംഘത്തിന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഉൾപ്പടെ ഒരുപാടുണ്ട് പറയാനുണ്ടെന്നും ചോദ്യംചെയ്യലിന് ശേഷം മടങ്ങിയെത്തുമ്പോൾ പ്രതികരിക്കാം എന്നും ഷാജഹാൻ പറഞ്ഞു.

