മാലിന്യ പ്രശ്നത്തെച്ചൊല്ലി പ്രതിഷേധം; കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

കണ്ണൂര്‍: കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനന് നേരെ കയ്യേറ്റം. പ്രതിഷേധത്തില്‍ കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. അങ്കണവാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എംഎല്‍എ. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നു എന്ന പ്രശ്‌നം ഉന്നിയിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരുകയായിരുന്നു.
കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോൾ സമരസമിതി പ്രവർത്തകർ വാഹനം തടയുകയും എംഎൽഎ പുറത്തിറങ്ങുകയും ചെയ്തതോടെയാണ് വാക്കേറ്റവും കയ്യേറ്റ ശ്രമവും അരങ്ങേറിയത്. പ്രശ്നം നാട്ടുകാർ പലതവണ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്. വിവരമറിഞ്ഞെത്തിയ ചൊക്ലി പോലീസ് എംഎൽഎ യെ നേരിട്ട് കണ്ടെങ്കിലും പരാതി ഇല്ലെന്നാണ് എംഎൽഎയുടെ നിലപാട്.