മില്ലുടമകളെ ക്ഷണിച്ചില്ല;യോഗത്തിൽ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി
എറണാകുളം: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.തുടർന്ന് 5 മിനിറ്റ് കൊണ്ട് യോഗം അവസാനിപ്പിച്ച് അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തു. മില്ലുടമകളെ യോഗത്തിൽ ക്ഷണിക്കാത്തതിലാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.
എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യ, കൃഷി, വൈദ്യുതി മന്ത്രിമാർ യോഗത്തിന് എത്തിയ ശേഷമാണ് മുഖ്യമന്ത്രി യോഗം മാറ്റിവച്ചത്. സിപിഐ മന്ത്രിമാരായ ജി.ആർ. അനിൽ, കൃഷിമന്ത്രി പി.പ്രസാദ്, ധനമന്ത്രി കെ.ബാലഗോപാൽ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരും യോഗത്തിന് എത്തിയിരുന്നു.

