Latest News

മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ

 മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, സർക്കാർ–ജന ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM With Me) എന്ന പേരിൽ സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കാൻ മന്ത്രിസഭാ യോഗം ആരംഭിച്ചു. ഭാഗങ്ങളിലേക്കും സർക്കാർ എത്തിച്ചേരുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല, ഭാവി രൂപപ്പെടുത്തുന്ന സജീവ പങ്കാളികളാണ് എന്ന ആശയമാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമ്മാണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട മേഖലകളിൽ സർക്കാർ സ്വീകരിക്കുന്ന സംരംഭങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും, ജനങ്ങളുടെ പ്രതികരണങ്ങൾ ശേഖരിക്കുകയും ചെയ്യും. പരാതികൾക്കും അടിയന്തര ആവശ്യങ്ങൾക്കുമായി വിശ്വസനീയവും വേഗത്തിലുള്ള സേവന സംവിധാനം ഒരുക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏകോപനം ഉറപ്പാക്കുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, കാലതാമസം കുറയ്ക്കുക എന്നിവയും ‘മുഖ്യമന്ത്രി എന്നോടൊപ്പം’ പദ്ധതിയുടെ ഭാഗമായി നടപ്പിലാകും.
സുതാര്യവും സ്ഥിരതയുള്ള ആശയവിനിമയ സംവിധാനം വഴി പങ്കാളിത്ത ഭരണത്തിന്റെ കേരള മാതൃക കൂടുതൽ ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് വഴിയൊരുക്കാനുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

വർക്കിങ് അറേഞ്ച്മെൻ്റ് അടിസ്ഥാനത്തിൽ കെഎഎസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും. പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ്, മേൽനോട്ടം, ഗുണനില വാരം എന്നിവ ഉറപ്പുവരുത്തുന്നതിന് വിവര-പൊതുജന സമ്പർക്ക വകുപ്പിനെ ചുമതലപ്പെടുത്തി. വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസൺ കണക്ട് സെൻ്റർ പ്രവർത്തിക്കുക. . കിഫ്ബി, അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കും പദ്ധതി ആവിഷ്കരണത്തിനായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. സിറ്റിസണ്‍ കണക്ട് സെന്റര്‍ ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ റവന്യൂ വകുപ്പായിരിക്കും ഏകോപിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes