മുരളീധരന്റെ പരാതിയിൽ കൂടിക്കാഴ്ച നടത്താൻ കെസി വേണുഗോപാൽ
തിരുവനന്തപുരം: കെ. മുരളീധരനുമായി കെ.സി. വേണുഗോപാൽ ഒക്ടേബർ 22 ന് കൂടിക്കാഴ്ച നടത്തും.കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയാണ് കെ.സി. വേണുഗോപാൽ കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തുക. പുനഃസംഘടനയിൽ ഇടഞ്ഞ മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം.
പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണമാണ് പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും കെ. മുരളീധരൻ വിട്ടുനിന്നത്. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നാണ് പ്രതികരിച്ചതെങ്കിലും ശനിയാഴ്ചത്തെ വിശ്വാസ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാതെ അദ്ദേഹം മാറി നിന്നു.
മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുരളീധരന്‍ വിശ്വാസ സംരക്ഷണ യാത്രയില്‍ പങ്കെടുക്കാനായി പന്തളത്തേക്ക് തിരിച്ചതെന്നാണ് വിവരം.

