മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും ബിജെപി പുറത്തിറക്കി. ഒടുവിലത്തെ പട്ടികയിൽ 11 പേരാണ് ഇടംപിടിച്ചത്.
തിരുവനന്തപുരത്ത് കരമന ജയൻ മത്സരിക്കും. അരുവിക്കരയിൽ വിവേക് ഗോപനും രംഗത്തുണ്ട്. ചിറയിൻകീഴിൽ ബി.എസ്. അനൂപാണ് ഇത്തവണ ബിജെപി സ്ഥാനാർഥി. കഴിഞ്ഞ വർഷം ഇതേ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് അനൂപ് ജനവിധി തേടിയത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ചടയമംഗലത്ത് ആർ.എസ്. അരുൺരാജും ബിജെപി സ്ഥാനാർഥിയായിരിക്കും. ഇരുവരും കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് സ്ഥാനാർഥിത്വം ലഭിച്ചത്.
സ്ഥാനാർഥി പട്ടിക
- പീരുമേട് – വി. രതീഷ്
- പുതുപ്പള്ളി – രവീന്ദ്രനാഥ് വാകത്താനം
- മാവേലിക്കര – അജിമോൻ
- അടൂർ – പന്തളം പ്രതാപൻ
- ചവറ – കെ.ആർ.രാജേഷ്
- ചടയമംഗലം – ആർ.എസ്. അരുൺ രാജ്
- ചിറയിൻകീഴ് – ബി.എസ്. അനൂപ്
- തിരുവനന്തപുരം – കരമന ജയൻ
- അരുവിക്കര – വിവേക് ഗോപൻ
- കോവളം – ടി.എൻ. സുരേഷ്
- നെയ്യാറ്റിൻകര – എസ്. രാജശേഖരൻ നായർ

