യുഎന്നില്‍ നെതന്യാഹു പ്രസംഗത്തിനെതിരെ പ്രതിഷേധം

ന്യൂയോര്‍ക്ക്: ഗാസയിലെ സൈനിക നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായി. പ്രസംഗം തുടങ്ങും മുമ്പേ തന്നെ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ഹാളില്‍നിന്ന് ഇറങ്ങിപ്പോകുകയും, ചില ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുകയും ചെയ്തു. അതേ സമയം, ഇസ്രയേല്‍ പ്രതിനിധികള്‍ കൈയടിച്ച് പിന്തുണ പ്രകടിപ്പിച്ചു.
പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പ്രതിനിധികള്‍ ഹാളില്‍ തന്നെ തുടരുകയുണ്ടായി. എന്നാല്‍ യുഎസിന്റെയും യുകെയുടെയും ഉന്നത അംബാസിഡര്‍മാരുടെ അഭാവം ശ്രദ്ധേയമായി, പകരം ജൂനിയര്‍ ഉദ്യോഗസ്ഥരാണ് പ്രസംഗം കേള്‍ക്കാനെത്തിയതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസംഗത്തിനിടെ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ആവേശത്തോടെ പ്രശംസിക്കുകയും, അദ്ദേഹത്തിനെതിരായ വധശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ഇതോടെ യുഎസ് പ്രതിനിധികള്‍ ഹാളില്‍ തന്നെ പ്രതികരണം പ്രകടിപ്പിച്ചു.
ലോക നേതാക്കള്‍ മാധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാടുകള്‍ക്കും തീവ്ര ഇസ്ലാമിക സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങുകയാണെന്ന് ആരോപിച്ച നെതന്യാഹു, ഫ്രാന്‍സും യുകെയും ഉള്‍പ്പെടെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനം ‘ഭ്രാന്തം’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാനെ “ഭീകരവാദ അച്ചുതണ്ട്” എന്ന് വിശേഷിപ്പിച്ച ഭൂപടം അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും, ഹിസ്ബുള്ള, ഹമാസ്, ഹൂതികള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെയും ഇറാനിയന്‍ ശാസ്ത്രജ്ഞരുടെയും കൊലപാതകങ്ങളെക്കുറിച്ചും തുറന്നുപറയുകയും ചെയ്തു.