യുകെയിൽ നിയമവിരുദ്ധ കുടിയേറ്റം തടയാൻ നീക്കം: ഡിജിറ്റല്‍ ഐഡി നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം. പുതിയ ഡിജിറ്റല്‍ ഐഡി പദ്ധതി യുകെയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് കൂടുതല്‍ കഠിനമാക്കുമെന്നും പൗരന്മാർക്ക് നിരവധി പ്രയോജനങ്ങളാണ് ലഭ്യമാക്കുകയെന്നും സ്റ്റാർമർ വ്യക്തമാക്കി. ഓരോ രാജ്യത്തിനും അതിന്റെ അതിര്‍ത്തികളില്‍ നിയന്ത്രണം ആവശ്യമാണ് എന്നതാണ് ലളിതമായ സത്യം. നമ്മുടെ രാജ്യത്ത് ആരാണുള്ളതെന്ന് നമ്മള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിയുടെ പേര്, ജനനതീയതി, ദേശീയത, ഫോട്ടോ എന്നിവ ഉൾപ്പെടുന്ന ഐഡി ഫോണിലോ ഡിജിറ്റൽ ഉപകരണത്തിലോ സൂക്ഷിക്കാവുന്നതാണ്. വ്യക്തികൾക്ക് ഐഡി കൈവശം വെക്കുന്നതും ഹാജരാക്കേണ്ടതും നിർബന്ധമാകില്ലെങ്കിലും യുകെയിൽ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള ഒരു മാർഗമായി ഡിജിറ്റൽ ഐഡി നിർബന്ധമാക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ കഴിയാത്തവർക്കുപോലും ഡിജിറ്റൽ ഐഡി പ്രയോജനപ്പെടുത്താനാകും വിധമായിരിക്കും നടപ്പാക്കുക.
സുരക്ഷിതമായ അതിർത്തിയും നിയന്ത്രിത കുടിയേറ്റവും ന്യായമായ ആവശ്യമാണ്. ഈ സർക്കാർ അത് കേൾക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ ഐഡി യുകെയ്ക്ക് ഒരു വലിയ അവസരമാണ്. ജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് കൂടുതല്‍ കഠിനമാക്കുകയും നമ്മുടെ അതിര്‍ത്തികള്‍ കൂടുതല്‍ കഠിനമാക്കുകയും നമ്മുടെ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യും. നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ കഴിയുന്നത് നിരവധി പ്രയോജനങ്ങള്‍ സാധാരണ പൗരന്മാര്‍ക്ക് നല്‍കും’ ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി