യുക്രെയ്നിലെ പൊക്രോവ്സ്കിൽ ആക്രമണം കടുപ്പിച്ച് റഷ്യ
യുക്രെയ്ൻ്റെ തന്ത്രപ്രധാന നഗരമായ പോക്രോവ്സ്ക് ശക്തമായ ആക്രമണം തുടരുന്നു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയ്ൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങൾ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ എച് യു ആർ പുറത്തുവിട്ടു.
ഒരു വർഷത്തിലേറെയായി തുടരുന്ന പോക്രോവ്സ്കിലെ യുദ്ധം ഇപ്പോൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഈ നഗരത്തിന്റെ ഇരുഭാഗത്തുനിന്നും റഷ്യൻ സൈന്യം മുന്നേറ്റം നടത്തുകയാണ്. ഡൊണെറ്റ്സ്കിന്റെ പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ് 70,000-ത്തിലധികം ജനസംഖ്യയുണ്ടായിരുന്ന പോക്രോവ്സ്ക് ഇപ്പോൾ വൻതോതിൽ നശിച്ച നിലയിലാണ്. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ പ്രത്യേക സേനയെ നിയോഗിച്ചതായും HUR പുറത്തുവിട്ട ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ സഹായത്തോടെയുള്ള യുക്രെയ്ൻ സൈന്യത്തിന്റെ നീക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

