യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം; കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരായ മുസ്ലീം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ ആലപ്പുഴ ജില്ലാ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് ഒരു മണിക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.കായംകുളം എൽഡിഎഫ് സ്ഥാനാർഥിയായ പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് യുഡിഎഫ് കൺവീനർ എ. ഇർഷാദിനെ മുസ്ലീം ലീഗ് പുറത്താക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം അപലപിക്കുകയും ചെയ്തു .

