രാജ്യവ്യാപകമായി ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ഭുവന്വേശ്വർ: രാജ്യത്ത് ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. ഇതോടെ ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തി. ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റുരാജ്യങ്ങൾ. ബിഎസ്എൻഎല്ലിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 98,000 കേന്ദ്രങ്ങളിലാണ് 4-ജി ടവര്‍ സ്ഥാപിചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് ഇതിനായി ബിഎസ്എന്‍എല്‍ ഉപയോഗിച്ചിരിക്കുന്നത്. 92600 ടെക്നോളജി സെറ്റുകളും ഇതിന്റെ ഭാഗമായുണ്ട്.
ആശ്രിതത്വത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയാണ് ഇതെന്നും തൊഴിലവസരങ്ങൾ, കയറ്റുമതി, സാമ്പത്തിക പുനരുജ്ജീവനം എന്നിവയെല്ലാം ആത്മനിർഭർ ഭാരത് എന്ന ദർശനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് പുതിയ ചുവട് വയ്പെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞു. 4 ജിയിലേക്ക് മാറുന്നതോടെ 2 ദശലക്ഷം പുതിയ ഉപയോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിഎസ്എൻഎല്ലുള്ളത്. ഈ വർഷം ഓഗസ്റ്റ് 15ന് ബിഎസ്‍എൻഎൽ ദേശീയ തലസ്ഥാനമായ ദില്ലിയിലെ ടെലികോം സർക്കിളിൽ 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു.