രാജ്യവ്യാപകമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ അള്‍ജീരിയ; ക്യാംപെയിന് വൻ ജനകീയ പിന്തുണ
അൾജിയേഴ്സ്: തുടർച്ചയായ കാട്ടുതീ വനസമ്പത്തിലുണ്ടാക്കിയ നഷ്ടത്തിന് പരിഹാരം കാണാന്‍ അള്‍ജീരിയ. രാജ്യവ്യാപകമായി പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ആരംഭിച്ച ക്യാംപെയ്നില്‍ വലിയ ജനപങ്കാളിത്തത്തോടെ മാർച്ച് മാസത്തിനകം, ഒരു ദശലക്ഷം തൈകൾ നട്ടുപിടിപ്പിക്കും.
പൊതുജനപങ്കാളിത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയെന്നതാണ് ക്യാംപെയ്ന്റെ ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായ കാട്ടുതീയിൽ 1,20,000 ത്തിലധികം ഹെക്ടർ വനമാണ് അള്‍ജീരിയയില്‍ കത്തിനശിച്ചത്. ഇതുവഴിയുണ്ടായ സസ്യജാലങ്ങളുടെ നാശവും മനുഷ്യഇടപെടല്‍ മൂലമുണ്ടാകുന്ന വനനശീകരണവും പ്രളയവും വനസമ്പത്തിലുണ്ടാക്കിയ നാശനഷ്ടങ്ങൾ ഏറെയാണ്.

