ലഡാക്ക് സംഘർഷം; പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ഇന്ന് ചർച്ച നടത്തും

ലേ: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ഇന്ന് ചര്‍ച്ച നടത്തും. ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ ലഡാക്ക് അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായിയാണ് ചർച്ച നടത്തുന്നത്. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. ന്നാക്ക സംവരണ പരിധി ഉയർത്താനും സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചേക്കും.അതേ സമയം, സംസ്ഥാനപദവിയിലും സ്വയംഭരണാവകാശത്തിലും ഉടൻ മറുപടി നൽകിയേക്കില്ല. പ്രാരംഭ ചര്‍ച്ചയാണെെന്നും തുടര്‍ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.
ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും.ദേശസുരക്ഷാ നിയമപ്രകാരമാണ് വാങ്ചുകിനെ കഴിഞ്ഞ ദിവസം ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. എതിർ ശബ്ദങ്ങളെ രാജ്യ വിരുദ്ധതായി സർക്കാർ മുദ്ര കുത്തുകയാണെന്നും സർക്കാരിനു ഭയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും
സൈനികരടക്കം എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. സംഘർഷ സാധ്യത മുൻനിർത്തി മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം ചേരുന്നതിനു വിലക്കുണ്ട്. ഇന്റർനെറ്റ് വിലക്ക് തുടരും.