Latest News

വാനിൽ ഉയർന്ന അഭിമാനത്തിന് വിരാമം: മിഗ്-21 ഇന്ന് ഡീകമ്മീഷൻ ചെയ്യും

 വാനിൽ ഉയർന്ന അഭിമാനത്തിന് വിരാമം: മിഗ്-21 ഇന്ന് ഡീകമ്മീഷൻ ചെയ്യും

ചണ്ഡീഗഢ്: ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ്-21 വിമാനങ്ങൾ ഇന്ന് ഔപചാരികമായി ഡീകമ്മീഷൻ ചെയ്യപ്പെടുന്നു. രാജസ്ഥാനിലെ നാൽ എയർബേസിലെ രണ്ട് സ്ക്വാഡ്രണുകളിലായുള്ള 36 മിഗ്-21 ബൈസൺ വിമാനങ്ങളാണ് സേവനത്തിൽ നിന്ന് പിൻവാങ്ങുന്നത്. ചണ്ഡീഗഢ് വ്യോമത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ എയർ ചീഫ് മാർഷൽ അടക്കമുള്ളവർ പങ്കെടുക്കും.

1962ലെ ചൈനാ യുദ്ധത്തിന് ശേഷമാണ് ഇന്ത്യ മിഗ്-21 നെ സ്വന്തമാക്കിയത്. 1963ൽ ആദ്യ സ്ക്വാഡ്രൺ എത്തിയതോടെ ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളിൽ സൂപ്പർസോണിക് കാലഘട്ടം തുടങ്ങി. 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നിന്ന് 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിലേക്കും, 1999ലെ കാർഗിൽ യുദ്ധത്തിലേക്കും എല്ലായിടത്തും ഇന്ത്യയുടെ ആത്മവിശ്വാസമായിരുന്നു മിഗ്-21.
400- അപകടങ്ങളും 170- വൈമാനികരുടെ ജീവത്യാഗവും ഉണ്ടായെങ്കിലും, മിഗ്-21യെ ഇന്ത്യ ഒരിക്കലും ഉപേക്ഷിച്ചില്ല. സമയത്തിനൊത്ത് മെച്ചപ്പെടുത്തി, ‘ബൈസൺ’ രൂപത്തിൽ തുടരുകയായിരുന്നു. 62 വർഷത്തെ സേവനത്തിനിടെ അനവധി വൈമാനികരുടെ കൈകളിൽ കരുത്തായി മാറിയ മിഗ്-21 ഒടുവിൽ ഇറങ്ങുകയാണ്.

വിമാനങ്ങളെ വീഴ്ത്താം, ആത്മാഭിമാനത്തോടെ കഴിയില്ല” എന്ന ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് മിഗ്-21 വിടവാങ്ങുന്നത്. ഇനി മിഗിന്റെ ഒഴിവിടം നികത്താൻ ഇന്ത്യൻ വ്യോമസേനയുടെ സ്വദേശിയുദ്ധവിമാനമായ ‘തേജസ്’ എത്തും. അടുത്ത മാർച്ചോടെ തേജസ് സ്ക്വാഡ്രണുകൾ പറന്നിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes