Latest News

വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ ബന്ധം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി

 വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ ബന്ധം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സദാചാരവും നിയമവും വ്യത്യസ്തമാണെന്നും പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശികളായ അനാമികയും നേത്രപാലും നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. നേത്രപാൽ വിവാഹിതനാണെന്നും മകളെ വശീകരിച്ച് കൊണ്ടുപോയതാണെന്നുമുള്ള പരാതിയെ തുടർന്നാണ് കേസ് ഉയർന്നത്.

വാദം കേട്ട കോടതി, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും സാമൂഹിക ധാർമികതയെ അടിസ്ഥാനമാക്കി അത് നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes