വീണ്ടും ഉപകരണക്ഷാമ പ്രതിസന്ധിയിൽ തിരുവനതപുരം മെഡിക്കൽ കോളേജ്; ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങുന്നു

വീണ്ടും ഉപകരണക്ഷാമ പ്രതിസന്ധി. തിരുവനതപുരം മെഡിക്കല്‍ കോളജിൽ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്നതിനാൽ ശസ്ത്രക്രിയകള്‍ ഗുരുതര പ്രതിസന്ധിയിലാണെന്നും, ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമാണെന്നും ചൂണ്ടി കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിനു കത്ത് നല്കി. 163 കോടി രൂപ കുടിശികയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കാൻ ഉള്ളത്. സെപ്റ്റംബര്‍ 1 മുതല്‍ കമ്പനികള്‍ സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍, ഷീത്ത് എന്നിവയുടെ വിതരണം നിര്‍ത്തിയിരുന്നു.തിരുവനതപുരം മെഡിക്കൽ കോളേജിന് 29.56 കോടി രൂപയാണ് നൽകാനുള്ളത്. എച്ച്എല്‍എല്ലില്‍നിന്ന് ഉപകരണങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു