Latest News

വീണ്ടും ചരിത്രമെഴുതി ഇന്ത്യ, അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

 വീണ്ടും ചരിത്രമെഴുതി ഇന്ത്യ, അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

ന്യൂഡൽഹി: പ്രതിരോധ ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ച് ഇന്ത്യ . അഗ്നി-പ്രൈം മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്ന് ഡിആർഡിഒ അറിയിച്ചു. ട്രെയിൻ കോച്ചിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ പരീക്ഷണമാണ് ഇതോടെ വിജയകരമായി പൂർത്തിയായത്. 2,000 കിലോമീറ്റർ വരെ പ്രഹര ശേഷിയുള്ള, ചൈനയെയും പാകിസ്ഥാനും ലക്ഷ്യമിടാൻ കഴിയുന്ന ഏറ്റവും പുതിയ ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം.

ട്രെയിനിൽ സ്ഥാപിച്ച പ്രത്യേക ലോഞ്ചറിൽ നിന്ന് അഗ്നി-പ്രൈം വിക്ഷേപിക്കുന്നത് ഇതാദ്യമായാണ്. സഞ്ചാരത്തിലുള്ള ട്രെയിനിൽ നിന്ന് മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങളുടെ നിരയിൽ ഇന്ത്യയും ഇടംപിടിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അഗ്നി-പ്രൈം പരീക്ഷണ വിജയത്തിൽ പങ്കുവഹിച്ച ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡ് (SFC), പ്രതിരോധ സേനകൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) നടത്തിയ ഈ വിജയം രാജ്യത്തിന്റെ പ്രതിരോധ ശേഷിയിൽ ഒരു ചരിത്ര നേട്ടമായി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes