വ്യാജ പോക്സോ കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു

എറണാകുളം: പോക്സോ കേസിൽ അറസ്റ്റിലായ പ്രതി സുധീറിനെ കോടതി കുറ്റവിമുക്തനാക്കി. എറണാകുളം പോക്സോ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഉദയംപേരൂർ പോലീസ് സുധീറിനെ അറസ്റ്റു ചെയ്തത്. എറണാകുളം പോക്സോ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയും പരാതിക്കാരിയുടെ കുടുംബവും തമ്മിലുള്ള വഴി തർക്കത്തിന്റെ തുടർന്ന് കേസ് കെട്ടി ചമച്ചു ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഡ്വ. ശ്രീജ കെ. എസ്. വാദിച്ചു. ഈ വാദത്തെയും തെളിവുകളുടെ അഭാവത്തെയും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും, വിചാരണ സമയത്ത് തെളിവുകൾ നിലനിൽക്കാത്ത സാഹചര്യത്തിൽ കുറ്റവിമുക്തി ലഭിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും, പ്രായോഗിക തലത്തിൽ നിരപരാധികളായവർക്കു നീതി കിട്ടാതെ പോകുന്ന അവസ്ഥ സമൂഹത്തിൽ ആശങ്ക ഉയർത്തുകയാണ്. അഡ്വ. ശ്രീജ കെ എസ് ആണ് സുധീർ കുറ്റാരോപിതനായ കേസ് വാദിച്ചു വിജയിപ്പിച്ചത്.