ശബരിമല ആചാരങ്ങൾക്കൊപ്പമാണ് സര്‍ക്കാര്‍, യുവതികളെ ശ്രമിച്ചിട്ടില്ല കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ലെന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റുകളെ തടഞ്ഞതായും ശബരിമല പ്രക്ഷോഭകാലത്ത് ചുമത്തിയ ഗുരുതര വകുപ്പുകളുള്ള കേസുകള്‍ മാത്രമാണ് പിന്‍വലിക്കാനുള്ളതെന്നും അതിനായി കോടതിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും കടകംപള്ളി പറഞ്ഞു. ‘ശബരിമലയിലെ യുവതി പ്രവേശത്തിന്റെ കാര്യത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാന്‍ പാടില്ലെന്ന നിലപാടാണ് സർക്കാരിന്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ സംരക്ഷണത്തോടുകൂടി ശബരിമലയില്‍ കയറാന്‍ വന്ന ആക്ടിവിസ്റ്റുകളെ വഴിയില്‍ തടഞ്ഞ് തിരിച്ചയക്കുന്ന നടപടി പോലും സർക്കാരാണ് സ്വീകരിച്ചത്. പ്രക്ഷോഭകാലത്തെ 90 കേസുകള്‍ പിന്‍വലിച്ചു. പിന്‍വലിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വകുപ്പുള്‍ ഇട്ട കേസാണ് ഇപ്പോൾ തുടരുന്നത്. കാര്യങ്ങള്‍ കോടതിയില്‍ ബോധ്യപ്പെടുത്തി അത് പിന്‍വലിക്കാനുള്ള നടപടികളിമയി സര്‍ക്കാര്‍ മുന്നോട്ടുപോകും’- കടകംപള്ളി പറഞ്ഞു.
അനാവശ്യമായിട്ടുള്ള വിവാദമാണ് ആഗോള അയ്യപ്പസംഘമത്തിനെതിരെ ന്യൂനപക്ഷം ഉയര്‍ത്തുന്നത്. ആഗോള അയ്യപ്പസംഗമം നടത്തുന്നത് ഭക്തരുടെ താത്പര്യപ്രകാരമാണ്. അതിന് ദേവസ്വം ബോര്‍ഡ് നേതൃത്വം കൊടുക്കുന്നു എന്നുമാത്രമേയുള്ളുവെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.