ശബരിമല ദ്വാരപാലക പീഠം പരാതിക്കാരന്റെ ബന്ധുവീട്ടിൽ നിന്ന് പിടികൂടി

തിരുവനന്തപുരം: ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം കേസിൽ പുതിയ വഴിത്തിരിവുകൾ. പീഠം പരാതിക്കാരനും സ്പോൺസറുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് സംഘം കണ്ടെത്തി. പീഠം ഒളിപ്പിച്ച ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകിയതിലെ ദുരൂഹത അന്വേഷിക്കുകയാണ് വിജിലൻസ് സംഘം.
2019-ൽ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം നിർമ്മിച്ച പീഠം നിർമ്മിച്ച് നൽകുകയും പിന്നീട് കാണാതായതായും ഉണ്ണിക്കൃഷ്ണൻ പോറ്റി പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ, ൽ പീഠം ജീവനക്കാരന്റെ വീട്ടിലിരുന്നതു പിന്നീട് സഹോദരിയുടെ വീട്ടിലേക്ക് മാറ്റപ്പെട്ടതായി കണ്ടെത്തി.എന്നാൽ അപ്പോഴും പീഠം ദേവസ്വം ബോർഡിനെ തിരികെ ഏൽപ്പിച്ചുവെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദം. ശബരിമലയിൽ നൽകിയ പീഠം ദേവസ്വം ബോർഡ് രേഖകളിൽ രേഖപ്പെടുത്താതെ സ്ട്രോങ് റൂമിൽ എത്താതെ എങ്ങനെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം തിരികെ എത്തിയെന്നതിലാണ് ദൂരൂഹത. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും ബോർഡ് ഉദ്യോഗസ്ഥരുടെയും വിശദമായ മൊഴിയെടുക്കാൻ വിജിലൻസ് സംഘം തയ്യാറെടുക്കുകയാണ്. നാളെ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം വിജിലൻസ് വ്യക്തമാക്കി.