സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള വഴി; ട്രംപിന്റെ ഗാസാ പദ്ധതിയെ സ്വാഗതം ചെയ്ത് മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി.
പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും കൂടാതെ പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഈ പദ്ധതി നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുമുള്ള ട്രംപിന്റെ സംരംഭത്തെ പിന്തുണച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികളും ഒത്തുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും കൂടാതെ പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നൽകുന്നു. സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള ഈ ശ്രമത്തെ ബന്ധപ്പെട്ട എല്ലാവരും പ്രസിഡന്റ് ട്രംപിനു പിന്നിൽ ഒത്തുചേർന്ന് പിന്തുണയ്ക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.”മോദി എക്‌സിൽ കുറിച്ചു.