സംസ്ഥാന സ്കൂൾ കായികമേള : സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്റ്) മൂന്നാം സ്ഥാനം കണ്ണൂരും ( 859 പോയിന്റ്) നേടി.ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു.
അത്‌ലറ്റിക്‌സിലെ അവസാന പോരാട്ടമായ സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും റിലേയില്‍ പാലക്കാടിനെ പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കിയാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ ആധിപത്യം ഉറപ്പിച്ചത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.
മലപ്പുറത്തിന്റെ ഐഡിയൽ കടകശ്ശേരി സ്കൂളുകളിൽ തുടർച്ചയായ നാലാം വർഷവും ചാമ്പ്യന്മാരായി. 78 പോയിന്റാണ് നേട്ടം. 13 കുട്ടികളുമായി മത്സരിക്കാൻ എത്തിയ വിഎംഎച്ച്എസ് വടവന്നൂർ 58 പോയിന്റ് നേടി രണ്ടാമത് എത്തി. കഴിഞ്ഞതവണ രണ്ടാം സ്ഥാനക്കാരായിരുന്ന നാവാമുകുന്ദ തിരുനാവായ മൂന്നാം സ്ഥാനക്കാരായി.
മികച്ച സ്പോർട്സ് സ്കൂൾ ചാമ്പ്യന്മാർ 57 പോയിന്റ് നേടിയ ജിവി രാജയാണ്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ കൂടി സ്വർണം നേടിയതോടെ പാലക്കാടിന്റെ നിവേദ്യ കലാധർ ട്രിപ്പിൾ സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ വിലയിൽ സ്വർണം ലഭിച്ചതോടെ ആദിത്യ അജിയുടെ സ്വർണ നേട്ടം നാലായി. അടുത്ത കായികമേള കണ്ണൂരിലാണ് നടക്കുക.

