സമാധാനത്തിനുള്ള നോബേൽ മരിയ കൊറീന മച്ചാഡോയ്ക്ക്; പുരസ്‌കാരം ട്രംപിനും വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കും സമര്‍പ്പിക്കുന്നു; മരിയ കൊറീന മച്ചാഡോ

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. വെനസ്വേലയുടെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്ന മറീന കൊറീന എന്‍ജിനീയറിംഗ് ബിരുദധാരിയാണ്.
സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സമര്‍പിക്കുന്നതായി മരിയ കൊറീന മച്ചാഡോ പറഞ്ഞു. എല്ലാ വെനസ്വേലക്കാര്‍ക്കും സ്വാതന്ത്ര്യം പിടിച്ചടക്കാനുള്ള പോരാട്ടത്തിന് ഈ പുരസ്‌കാരം ഒരു വെളിച്ചമാകുമെന്നും മരിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിരാശ നല്‍കുന്നതാണ് ഈ പ്രഖ്യാപനം. സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന വാദം ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു.ഇതുവരെ യുഎസിലെ നാല് പ്രസിഡന്റുമാര്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഒരു യുഎസ് വൈസ് പ്രസിഡന്റിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇലോണ്‍ മസ്‌ക്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.