സാമ്പത്തിക പരിഷ്കാരം: “സംശയിച്ചവർക്ക് തെറ്റുപറ്റിയെന്ന് ഇന്ത്യ തെളിയിച്ചു”; പ്രശംസിച്ച് ഐഎംഎഫ്

ഡൽഹി; ഇന്ത്യയുടെ ‘ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളെ അഭിനന്ദിച്ച് ഇനന്റർ നാഷണൽ മോണിറ്ററി ഫണ്ട്. ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും അർദ്ധ വാർഷിക സമ്മേളനത്തിലായിരുന്നു ഐഎംഎഫ് ചീഫ് ക്രിസ്റ്റലീന ജോർജിയേവ നികുതി നിയമങ്ങൾ മുതൽ ഡിജിറ്റൽ പേയ്മെന്റുകൾ വരെയുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ചത്.
സാമ്പത്തിക രംഗത്ത് കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യകാണിച്ച ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു. ഡിജിറ്റൽ ഐഡന്റിറ്റി വ്യാപകമായി നടപ്പാക്കാൻ പറ്റില്ലെന്ന് നിരവധിപ്പേർ പറയുകയും ഇതേക്കുറിച്ചു മുന്നറിയിപ്പും നൽകി. പക്ഷെ ആ ധാരണ തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോഴും മഹാമാരിയിൽ നിന്ന് കരകയറുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ അനുമോദിച്ച് പലരും നടത്തിയ വിശേഷണങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഐഎംഎഫ് മേധവിയുടെ പ്രതികരണം. “വളർച്ച മന്ദഗതിയിലാണ്, കടം കൂടുതലാണ്, സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യതകൾ ഉണ്ട് . ലിക്വിഡിറ്റി പ്രശ്‌നങ്ങളുള്ള രാജ്യങ്ങളെ പരിശോധിക്കാൻ ഐഎംഎഫ് ലോകബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.