സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തെരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. . കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാംഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത് . പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയം പാർട്ടിക്കേറ്റ മുറിവാണ്. പാർട്ടി വോട്ട് ചോർന്നോ എന്ന് പരിശോധിക്കണം. പാർട്ടിയിൽ തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്താനും തയ്യാറാണ് ബിനോയ് വിശ്വം പറഞ്ഞു.
മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് വൈക്കത്ത് ജനനനം. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. 2018 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സെക്രട്ടറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ് ബിനോയ് വിശ്വം.