Latest News

സ്കൂളിൽ പോയില്ലെങ്കിൽ ഇനി പണി പാളും; ഹാജർ നിയമങ്ങൾ കർശനമാക്കി യുഎഇ

 സ്കൂളിൽ പോയില്ലെങ്കിൽ ഇനി പണി പാളും; ഹാജർ നിയമങ്ങൾ കർശനമാക്കി യുഎഇ

ദുബൈ: 2025–26 അധ്യയന വർഷത്തേക്കുള്ള പുതിയ ഹാജർ നിയമങ്ങൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് വിദ്യാർത്ഥികളിൽ കർശനമാക്കുകയും വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ്. വ്യക്തമായ കാരണങ്ങൾ കാണിക്കാതെ ഹാജരാകാതിരുന്നാൽ വിദ്യാർത്ഥികളുടെമേൽ അച്ചടക്ക നടപടി ഉണ്ടാകും. ഒരു ദിവസം ഹാജരാകാതിരുന്നാൽ ആദ്യഘട്ടമായി മുന്നറിയിപ്പ് നൽകും. ഒരു വിദ്യാർത്ഥി ഒരു അധ്യയന വർഷത്തിൽ 15 ദിവസങ്ങൾ ഇങ്ങനെ ഹാജാരാകാതിരുന്നാൽ തുടർ നടപടികളിലേക്ക് പോകും. ഹാജരാകാതിരിക്കുന്ന വിദ്യാർത്ഥിയുടെ ഫയലും അവരുടെ രക്ഷിതാവിനെയും ബന്ധപ്പെട്ട അധികാരികൾക്കും കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങൾക്കും റഫർ ചെയ്യും. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കെന്ധ്രികരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങളും നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ലെങ്കിൽ ഉടൻ രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകുന്ന തൽക്ഷണ അറിയിപ്പ് സംവിധാനവും നടപ്പാക്കും.

പിതിയ നിയമ പ്രകാരം വെള്ളിയാഴ്ചകളിലോ ഔദ്യോഗിക അവധി ദിവസങ്ങൾക്ക് മുമ്പോ ശേഷമോ വരുന്ന ദിവസം ഹാജരാകാത്തത് രണ്ട് ദിവസം ഹാജരാകാത്തതായി കണക്കാക്കും. സാധുവായ കാരണമില്ലാതെ സ്കൂളിൽ ഹാജരാകാത്തത് ഒരു ടേമിന് അഞ്ച് ദിവസവും ഒരു വർഷത്തിൽ 15 ദിവസവും ആയി പരിമിതപ്പെടുത്തി. ഈ പരിധി കവിയുന്ന വിദ്യാർത്ഥികൾ അടുത്തവർഷവും അതേ ക്ലാസിൽ പഠിക്കേണ്ടി വന്നേക്കാം. നടപടികളുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ രക്ഷിതാക്കൾക്ക് അപ്പീൽ നൽകാനുമുള്ള അവകാശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes