സ്വര്‍ണം ശബരിമലയിലേതെന്ന് അറിഞ്ഞില്ലെന്ന് മൊഴി; ഗോവര്‍ധന്‍ സാക്ഷിയാകും
ബെംഗളൂരും: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനെ സാക്ഷിയാക്കും. നിയമോപദേശം തേടാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനാണ് വിറ്റത്. എന്നാൽ ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞില്ലെന്നാണ് ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
400 ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല. ഉണ്ണികൃഷ്‌ണൻ പോറ്റി തനിക്ക് സ്വർണം വിറ്റിരുന്നതായി ഗോവർദ്ധൻ ഇന്നലെ സമ്മതിച്ചിരുന്നു.ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണനാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തി. ഇത് മോഷണമുതലാണോ എന്നതില്‍ എസ്‌ഐടി പരിശോധിക്കും.
അതേസമയം ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി താമസിച്ച അപ്പാര്‍ട്ട്‌മെന്റില്‍ എസ്‌ഐടി പരിശോധന നടത്തുകയാണ്.

