സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു ; പവന് 80,800 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന് 125 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 10,100 രൂപയാണ് ഇന്ന് ഗ്രാം സ്വർണത്തിൻ്റെ വില. പവന് മാത്രം 1000 രൂപയാണ് കൂടിയത്. ആയതിനാൽ 80,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞദിവസം മാത്രം സ്വർണവില രണ്ടുതവണയാണ് മാറിയത്. വ്യാപാരം ആരംഭിച്ചത് 79,480 രൂപയിലായിരുന്നു. രാവിലെ സ്വർണ വില നിശ്ചയിച്ചപ്പോൾ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് വീണ്ടും വില മാറി. പവന്റെ വില 400 രൂപയിലേക്കാണ് വില ഉയർന്നത്. ഗ്രാമിന് 50 രൂപയും ഉയർന്നു. ഇതോടെ ഗ്രാം വില 9,985 രൂപയും പവന് വില 79,880 രൂപയുമായി.
സ്വർണവില ഉയരുന്നത് വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിവാഹ സീസണും ഓണവും വന്നതോടെ ജ്വല്ലറികളില്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്. നിലവിൽ ഒരു പവന് സ്വര്‍ണം വാങ്ങാൻ കുറഞ്ഞത് 86,000 രൂപയ്ക്ക് മുകളിൽ നൽകണം. കൂടുതൽ പണിക്കൂലിയുള്ള സ്വർണാഭരണങ്ങൾക്ക് ഇതിൽ കൂടുതൽ വില നൽകേണ്ടി വരും. ജിഎസ്ടിയും ഹോൾ മാർക്കിങ് ഫീസും ഇതിനു പുറമെ നൽകേണ്ടതായി വരും.