Latest News

സർക്കാർ ഇരുട്ടിൽ തപ്പുന്നെന്ന് പ്രതിപക്ഷം,അമീബിക് മസ്തിഷ്ക ജ്വരത്തിൽ വിമർശനം, തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ്

 സർക്കാർ ഇരുട്ടിൽ തപ്പുന്നെന്ന് പ്രതിപക്ഷം,അമീബിക് മസ്തിഷ്ക ജ്വരത്തിൽ വിമർശനം, തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ്

അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച. എൻ. ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 12 മണി മുതലാണ് ചർച്ച ആരംഭിച്ചത്. ആരോഗ്യ വകുപ്പിനെതിരെയും സര്‍ക്കാര്‍ നയങ്ങൾക്കെതിരെയും പ്രതിപക്ഷം ചർച്ചയിൽ വിമര്‍ശനം ഉന്നയിച്ചു. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. എങ്ങനെ ഇതിനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പിന് വ്യക്തതയില്ല. കൂടുതല്‍ കേസുകളും കേരളത്തിലാണ്. എന്നാൽ ഇവിടെ മരണ നിരക്ക് കുറവാണെന്ന് പറഞ്ഞു നില്‍ക്കുകയാണെന്നും എൻ. ഷംസുദ്ദീന്‍ എംഎ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. മരണനിരക്ക് കുറവാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയും മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത് എന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങൾക്കും വിമര്‍ശനങ്ങൾക്കും വീണ ജോര്‍ജ് മറുപടി പറഞ്ഞു.024 ല്‍ അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കുന്നതിനായി കൃത്യമായ ഗൈഡ് ലൈന്‍ നിര്‍മ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു.അമീബിക്ക് മസ്തിഷ്ക ജ്വരം അപൂര്‍വ്വ രോഗവും എല്ലാ ജലാശയത്തിലും അമീബ സാധ്യതതായും ഉണ്ടെന്നതിനാൽ രോഗം കണ്ടെത്തി കൃത്യമായ സമയത്ത് ചികിത്സ നല്‍കാനും സാധിച്ചുവെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ അമേരിക്കന്‍ ഐക്യനാടുകളേക്കാൾ കേരളം മുന്നിലാണ്. സംസ്ഥാനത്തിന് അത് അഭിമാനമാണ്.
എന്നാല്‍ പ്രതിപക്ഷം അതിനെ അപമാനമായാണ് കാണുന്നത്. ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ഇരുട്ടില്‍ തപ്പുന്നത് പ്രതിപക്ഷമാണെന്ന് മന്ത്രി സഭയില്‍ തിരിച്ചടിച്ചു. നിപ്പയെ കേരളം ചെറുത്തു തോൽപ്പിച്ചിട്ടുള്ളതാണെന്നും മരണ നിരക്ക് 33 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ മങ്കി പോക്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടുണ്ട്. കാത് ലാബുകൾ പോലുള്ള സംവിധാനങ്ങൾ എല്‍ഡിഎഫിന്‍റെ ഭരണം കൊണ്ട് നേടിയതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ സൗകര്യമാണ് നിലവിലുള്ളതെന്നും, യുഡിഎഫ് ഭരണ കാലത്തെ ആരോഗ്യ മേഖലയിലെ വീഴചകളെയും മന്ത്രി വീണ ജോർജ് ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes