സർക്കാർ ചെലവുകൾക്കുള്ള ധനബിൽ പാസായില്ല; വൻ സാമ്പത്തിക പ്രതിസന്ധി: യുഎസ് ഗവണ്‍മെന്‍റ് അടച്ചുപൂട്ടലിലേക്ക്

xr:d:DAFMd_r783s:6,j:35582246667,t:22091708
ന്യൂയോര്‍ക്ക്: സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. റിപ്പബ്ലിക്കൻ പാർട്ടിയിലെ 53 പേർ പ്രമേയത്തിന് എതിരായും 47 പേർ അനുകൂലമായും വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
അമേരിക്കൻ സമയം ഇന്ന് അർധരാത്രി മുതൽ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. സെനറ്റിലെ അവസാന ഘട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്തിയില്ല. നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നു ഡെമോക്രറ്റുകൾ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു. അഞ്ചു ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന സ്ഥിതിയാണ് നിലവിൽ. എന്നാൽ അവധിയിൽ പോകുന്നവരെ പിരിച്ചുവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
1981 ന് ശേഷമുള്ള 15ാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് നടത്തിയ ചര്‍ച്ച വിജയം കണ്ടിരുന്നില്ല. 2018ലായിരുന്നു യുഎസിൽ അവസാനമായി ഷട്ട് ഡൗൺ ഉണ്ടായത്.