Latest News

“സർക്കാർ പരസ്യങ്ങൾ നീക്കണം”; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി വി.ഡി. സതീശൻ

 “സർക്കാർ പരസ്യങ്ങൾ നീക്കണം”; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി വി.ഡി. സതീശൻ

തിരുവനന്തപുരം: പൊതുയിടങ്ങളിലെ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിൻ്റെ പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരാതി നൽകിയത്.

സർക്കാർ പരസ്യങ്ങൾ പൊതു ഇടങ്ങളിൽ നിന്ന് നീക്കണമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. നേട്ടങ്ങളും പദ്ധതികളും ഉൾക്കൊള്ളിച്ചുള്ള പരസ്യങ്ങൾ നീക്കണം. ഈ പരസ്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കും. ഇത് തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. കെഎസ്ആർടിസി ബസുകളിലേത് ഉൾപ്പെടെ പരസ്യങ്ങൾ നീക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ബസുകളിലെ പരസ്യം നീക്കം ചെയ്യാത്തതിനെ കഴിഞ്ഞദിവസം ചേർന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ ശക്തമായ പ്രതിഷേധം ഉന്ന‍യിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ഭരണപക്ഷ നേതാക്കൾ ശക്തമായി എതിർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes