12ജിബി റാമും 256ജിബി സ്റ്റോറേജും, വില 20,999 രൂപ; റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും. ചൈനീസ് കമ്പനിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന് 7000എംഎഎച്ച് വലിയ ബാറ്ററിയും അനവധി ഫീച്ചറുകളും ഉണ്ടാകും. വാട്ടര്‍പ്രൂഫ് ഫോണിന്റെ വിലയും ചില ഫീച്ചറുകളും ഔദ്യോഗിക ലോഞ്ചിന് മുന്‍പ് തന്നെ പുറത്തുവന്നിട്ടുണ്ട്. . സില്‍വര്‍ സില്‍ക്ക്, ബ്ലൂ, സൂട്ട് ടൈറ്റാനിയം എന്നി മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന്റെ മീഡിയാടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് ചിപ്‌സെറ്റാണ് . നേരത്തെ ഇന്ത്യയില്‍ പുറത്തിറക്കിയ റിയല്‍മി 15, റിയല്‍മി 15 പ്രോ എന്നിവയുടേതിന് സമാനമായിരിക്കും 15ടി ഫീച്ചറുകള്‍ എന്നാണ് കമ്പനി അറിയിച്ചത്. ഫോണിന്റെ പ്രാരംഭ വില 20,999 രൂപയാണ്.
6.57 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 4000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും ആണ് റിയല്‍മി 15ടിയില്‍ പ്രതീക്ഷിക്കുന്നത്. പിന്നില്‍ 50എംപി സെന്‍സറും ഒരു സെക്കന്‍ഡറി കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണം ഒരുക്കിയിട്ടുള്ളതിനാൽ ഫോട്ടോഗ്രാഫിയും മനോഹരമായി ലഭിക്കും. ഫോണിന് IP66, IP68, IP69 റേറ്റിങ്ങുകള്‍ ഉണ്ടാകുമെന്നാണ് റിയല്‍മി സ്ഥിരീകരിച്ചിട്ടുള്ളത്. 7000എംഎഎച്ച് ബാറ്ററിയോടൊപ്പം, 10W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങും ഫോണിനുണ്ടാകും. ഈ ബാറ്ററി ഉപയോഗിച്ച് 25.3 മണിക്കൂര്‍ യൂട്യൂബ് വിഡിയോ പ്ലേബാക്കും 128 മണിക്കൂറിലധികം മ്യൂസിക് സ്ട്രീമിങ്ങും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.