ഇടുക്കിയിൽ വീട്ടിലെ മുറിയിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയായ ശ്രീപാർവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകളാണ് ശ്രീപാർവതി. മൃതദേഹം വീടിന്റെ പിന്നിലുള്ള മുറിയിൽ നിന്നാണ് കണ്ടെത്തിയത്. പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇതിനെ തുടർന്നാണോ ആത്മഹത്യ എന്ന് സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുക.