അഹമ്മദാബാദ് വിമാന അപകടം; വിമാനത്തിൽ 169 ഇന്ത്യക്കാർ

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത് 232 യാത്രക്കാരെന്ന് എയർ ഇന്ത്യ അറിയിച്ചു. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്. 10 ജീവനക്കാരും ഉണ്ടായിരുന്നു.
അതേസമയം, വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിചയ സമ്പന്നരായിരുന്നുവെന്നാണ് വിവരം. ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള ആള്. ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ 1100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ള ആളുമാണ്.
അഹമ്മദാബാദില്‍ നിന്നുളള അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.